MIC ASAS ADMISSION 2021
MIC ASAS Admission
  • Level 1
  • Level 2
  • Final
  • Payment
0% Complete
1 of 4
മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ്

തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ബഹുമുഖ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് മാലിക്
ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ് (MIC). നിരവധി മസ്ജിദുകൾ, മദ്റസകൾ, ശരീഅത്ത് കോളേജ്,
ഹിഫ്ളുൽ ഖുർആൻ കോളേജ്, അഫ്ളലുൽ ഉലമ, ഐ ടി സി, അനാഥ അഗതി മന്ദിരങ്ങൾ ഉൾപ്പടെയുള്ളവ MIC യുടെ കീഴിൽ പ്രവർത്തിക്കുന്നു. MIC യുടെ കീഴിലുള്ള സുപ്രധാന സംരഭങ്ങളിലൊന്നാണ്
അക്കാദമി ഓഫ് ശരീഅ & അഡ്വാൻസ്ഡ് സ്റ്റഡീസ് (അസാസ്). പാരമ്പര്യ കിതാബുകൾക്ക് ഊന്നൽ
നൽകുന്നതിനോടൊപ്പം മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് ഏകീകൃത സിലബസും പാഠ്യപദ്ധതിയും
നടപ്പിലാക്കുന്ന ഒരു കരിക്കുലമാണ് അസാസ് നടപ്പിലാക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യരായ
അദ്ധ്യാപകർ, വിദ്യാർത്ഥിയുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനാവിശ്യമായ മികച്ച അന്തരീക്ഷം തുടങ്ങിയവ
അസാസിന്റെ പ്രത്യേകതയാണ്..

നിയമാവലി

മാലിക് ബിൻ ദീനാർ ഇസ്ലാമി്ക് കോംപ്ലക്സിന്റെയും അസാസിന്റേയും മുഴുവൻ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
വിദ്യാർത്ഥി അനുസരിക്കേണ്ടതാണ്.

  • 8 വർഷമാണ് കോഴ്സിന്റെ കാലാവധി. മത രംഗത്ത് 'മാലികി' ബിരുദവും ഭൗതിക രംഗത്ത് ആർട്സ് ബിരുദവും
    പൂർത്തീകരിക്കുന്ന തരത്തിലാണ് കോഴ്സ് ഘടന.
  • സ്ഥാപനത്തിന്റെ നിയമാവലി ലംഘിക്കുന്നവർക്കെതിരെയും പഠനം പൂർത്തിയാക്കാതെ കോഴ്സ്
    കാലാവധിക്ക് മുമ്പ് അകാരണമായി കൊഴിഞ്ഞ് പോകുന്നവർക്കെതിരേയും ഉചിതമായ നടപടി
    സ്വീകരിക്കാൻ സ്ഥാപനത്തിന് എല്ലാ വിധ അധികാരവും ഉണ്ടായിരിക്കുന്നതാണ്.
  • നാടിനും കുടുംബത്തിനും മുതൽക്കൂട്ടായ മാതൃകായോഗ്യരായ പണ്ഡിതരെ വാർത്തെടുക്കുകയാണ്
    സ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യം. ആയതിന് കുട്ടികളുടേയും രക്ഷിതാക്കളുടേയും പൂർണ്ണമായ
    സഹകരണം അഭ്യർത്ഥിക്കുന്നു.